Skip to main content
 ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെര്‍ക്കളയില്‍ സംഘടിപ്പിച്ച ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനം ചെയ്യുന്നു.

ഡെങ്കിപ്പനി ദിനാചരണം നടത്തി

ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെര്‍ക്കളയില്‍ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഓമന അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി എം കായിഞ്ഞി മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി കൊതുക് ഉറവിട നശീകരണം, ഗൃഹ സന്ദര്‍ശനം, ബോധവല്‍ക്കരണം എന്നിവ നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ബി അഷറഫ്, പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് ഹാജി, താഹിര്‍, ജെഎച്ച്‌ഐ കെഎസ് രാജേഷ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ ജലജ, കൊച്ചുറാണി, നിഷാ, റസീന, മഞ്ജുഷ റാണി, ഷബീന എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഭാസ്‌കരന്‍ എഴുതിയ അണി ചേരുക കൂട്ടരെ കവിത അവതരിപ്പിച്ചു.

 

date