Skip to main content

80783 അധ്യാപകർ  അവധിക്കാല ഐടി പരിശീലനം പൂർത്തിയാക്കി

 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്കും  കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നൽകുന്ന അവധിക്കാല ഹൈടെക് പരിശീലനം 80783 അധ്യാപകർ പൂർത്തിയാക്കി. 41295 ലോവർ പ്രൈമറി അധ്യാപകരും 33241 അപ്പർ പ്രൈമറി അധ്യാപകരും ഉൾപ്പെകടെ 74536 പ്രൈമറി അധ്യാപകരാണ്  നാലു ബാച്ചുകളിലായി പരിശീലനം പൂർത്തിയാക്കിയത്.  ഹയർസെക്കൻഡറി - വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലെ 6247 അധ്യാപകർ ആദ്യബാച്ചിൽ പരിശീലനം നേടി. മേയ് 17 മുതൽ ഹയർസെക്കൻഡറി -വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകർക്കുള്ള രണ്ടാം ബാച്ച് പരിശീലനവും ഹൈസ്‌കൂൾ അധ്യാപകർക്കുള്ള ആദ്യബാച്ച് പരിശീലനവും കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള പ്രത്യേക ഐടി പരിശീലനവും ആരംഭിക്കും. ഏകജാലക പ്രവേശന പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുള്ള അധ്യാപകർ, പൊതു പരിശീലനത്തിലെ ഡി.ആർ.ജി.മാർ, പരീക്ഷാ മൂല്യനിർണയത്തിൽ ഏർപ്പെട്ടിരിക്കുന്ന  അധ്യാപകർ തുടങ്ങിയവർക്ക് പ്രത്യേക ബാച്ചുകൾ ക്രമീകരിക്കുമെണെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. ഇതിനനുസരിച്ചുള്ള ക്രമീകരണം സ്‌കൂളുകൾ കൈറ്റ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ട് നടത്തും.  

പി.എൻ.എക്സ്. 1349/19

date