എറണാകുളം അറിയിപ്പുകള് 2
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ അവാര്‍ഡിന് അപേക്ഷിക്കാം
കൊച്ചി: എറണാകുളം ജില്ലയിലെ എസ്.എസ്.എല്‍.സി മുതല്‍ പോസ്റ്റ് ഗ്രാജ്യുവേഷന് വരെയുള്ള പരീക്ഷകളില്‍ ഉന്നത വിജയം നേടി ആദ്യ പ്രാവശ്യം പാസ്സായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രോത്സാഹന അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിക്ക് 6 ബി, 4 സി ഗ്രേഡുകളും അതില്‍ കൂടുതല്‍ ലഭിച്ചവരും സി.ബി.എസ്.ഇ (10th) യ്ക്ക് 3 ബി, 2 സി , പ്ലസ് ടു വിന് 4 ബി, 2 സി, ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്, പോസ്റ്റ് ഗ്രാജ്യുവേഷനും ഫസ്റ്റ് ക്ലാസ് ലഭിച്ചവരും അവാര്‍ഡിന് യോഗ്യരാണ്.
അപേക്ഷകന്റെ മേല്‍വിലാസം മുതല്‍ പഠന വിവരമുള്‍പ്പെടെ തയാറാക്കിയ അപേക്ഷകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് സഹിതം ജൂലൈ 31 ന് മുന്‍പ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്, മുടവൂര്‍ പി.ഒ മൂവാറ്റുപുഴ 686669 എന്ന വിലാസത്തില്‍ എത്തിക്കുക. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ടുക; 04852814957, 2970337
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രം കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
കൊച്ചി: പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രം നടത്തുന്ന ഡിപ്ലോമ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വോക്ക് ഫാഷന്‍ ടെക്നോളജി, ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ടൂറിസം ആന്‍ഡ് സര്‍വീസ് ഇന്‍ഡസ്ട്രി, റേഡിയോ, ഗ്രാഫിക് ആന്റ് ഇമേജിങ്ങ് ടെക്നോളജി എന്നിവയാണ് കോഴ്സുകള്‍. അപേക്ഷ ഫോം യുണിവേഴ്സിറ്റി മാഹി കേന്ദ്രത്തിലും www.pondiuni.edu.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അവസാന തീയതി ജൂണ്‍ 26. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ; 0490 2332622, 9207982622
- Log in to post comments