Skip to main content

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്നും നാളെയും പരിശീലനം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി നിയമനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നും നാളെയും (മേയ് 17, 18) പരിശീലനം നല്‍കും. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇന്ന് (മേയ് 17) രാവിലെ 9.30നും ഉച്ചയ്ക്ക് 1.30 നും നാളെ (18) രാവിലെ 9.30നും മൂന്നു ബാച്ചുകളിലുമായാണ് പരിശീലനം. മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഈ മാസം 21 ന് രാവിലെ 9.30നും നടക്കും. 

വോട്ടെണ്ണലിനായുള്ള 465 ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിനായി 14 കൗണ്ടിങ് ടേബിളും കാസര്‍കോട് 14, ഉദുമ 12, കാഞ്ഞങ്ങാട് 14, തൃക്കരിപ്പൂര്‍ 13, കല്യാശേരി 12, പയ്യന്നൂര്‍ 12 എന്നിങ്ങനെ ആകെ 91 കൗണ്ടിങ് ടേബിളാണ് വോട്ടെണ്ണലിനായി സജ്ജീകരിക്കുന്നത്. അതാത് നിയമസഭാ മണ്ഡലങ്ങളുടെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായിരിക്കും കൗണ്ടിങ് ടേബിളുകളുടെ മേല്‍നോട്ടം വഹിക്കുക. റിട്ടേണിങ് ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക.

date