Skip to main content

ചെങ്ങോട്ടുമല ഖനനം: ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കും

 

 

ചെങ്ങോട്ടുമല ഖനനത്തെ കുറിച്ച് സമരസമിതിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുമായും പുരുഷൻ കടലുണ്ടി എംഎൽഎ യുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ സാംബശിവറാവു വിശദമായ ചർച്ച നടത്തി.  പ്രദേശവാസികളുടെ ആശങ്കകൾ യോഗം വിശദമായി ചർച്ച ചെയ്തു . പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കുകയില്ല.  ദ്രുതഗതിയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു . എല്ലാ വാദഗതികളും പരിഗണിച്ചശേഷം നിയമപ്രകാരം മാത്രമേ പ്രശ്നത്തിൽ നടപടികൾ എടുക്കൂ. കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കാനായി എത്രയും പെട്ടെന്ന് സ്ഥലം  സന്ദർശിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

date