Skip to main content

കോഴിക്കോട് വിതരണം ചെയ്തത് 4272 പോസ്റ്റല്‍ ബാലറ്റുകള്‍

 

ജില്ലയില്‍ കോഴിക്കോട് മണ്ഡലത്തില്‍ ആകെ 4272 പോസ്റ്റല്‍ ബാലറ്റുകളും വടകരയില്‍ 4269 പോസ്റ്റല്‍ ബാലറ്റുകളും വിതരണം ചെയ്തു. 

പോസ്റ്റല്‍ ബാലറ്റ്, സൈനികരംഗത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് നല്കുന്ന സര്‍വീസ് ബാലറ്റ് എന്നിവ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലാണ് എണ്ണുക. റിട്ടേണിങ്ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഓരോ മണ്ഡലത്തിനും ആറു ടേബിളുകള്‍ വീതം പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി പ്രത്യേകം ക്രമീകരിക്കും. സര്‍വീസ് വോട്ട് കണക്കാക്കുന്നതിനായി വടകരയ്ക്കും കോഴിക്കോടിനും പത്തു വീതം ടേബിളുകളുണ്ടായിരിക്കും. ക്യുആര്‍ കോഡ് ഉപയോഗിച്ച് പരിശോധിച്ച് വേണം   സര്‍വീസ്‌വോട്ടുകള്‍ എണ്ണാന്‍. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനു മുമ്പ് പോസ്റ്റ്മാന്‍ മുഖേന ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണാന്‍ കണക്കാക്കുക. 

date