Skip to main content

ദേശീയ ഡെങ്കിപ്പനി ദിനാചരണം : ജില്ലാതല ഉദ്ഘാടനം നടന്നു

 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ശില്‍പശാലയും സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പറേഷനിലെ താളിക്കാവ്, തുളിച്ചേരി, ടെമ്പിള്‍ ഡിവിഷനുകളില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഉറവിട നശീകരണവും ലഘുലേഖ വിതരണവും നടത്തി. കണ്ണൂര്‍ ടൗണില്‍ പകര്‍ച്ചവ്യാധി ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. മെയ് 21 വരെ ജില്ലയില്‍ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി ബോധവല്‍ക്കരണവും സംയോജിത കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളും നടത്തും.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആര്‍ കെ സുമ ഡെങ്കിപ്പനിയും പ്രതിരോധ നിയന്ത്രണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ. എം കെ ഷാജ് ദിനാചരണ സന്ദേശം നല്‍കി. 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഇന്ദിര പ്രേമാനന്ദ്, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഇ എന്‍ രാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ എസ് എം) ഡോ. എസ് ആര്‍ ബിന്ദു, ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ ടി രേഖ,  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി പി നാരായണന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ്, ജില്ലാ മലേറിയ ഓഫീസര്‍ ഡോ. കെ കെ ഷിനി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി സുനില്‍ദത്തന്‍ എന്നിവര്‍  സംസാരിച്ചു.

 

date