Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധം- ടാസ്‌ക്ക് ഫോഴ്‌സ് യോഗം

ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ടാസ്‌ക്ക് ഫോഴ്‌സ് യോഗം' ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സുശീലയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ചേര്‍ന്നു.  ജില്ലയിലെ മഴക്കാല പൂര്‍വ്വ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തുകയുണ്ടായി.   വകുപ്പിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലൂടെ  രോഗ പ്രതിരോധ ഔഷധങ്ങള്‍ വിതരണം ചെയ്യുവാന്‍ തീരുമാനിച്ചു. പകര്‍ച്ചവ്യാധി ഭീഷണിയുള്ള മേഘലകളില്‍ പ്രത്യേകം ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിനും ആവശ്യമായ  പ്രതിരോധ ഔഷധങ്ങള്‍  വിതരണം ചെയ്യുന്നതിനും, അംഗനവാടികള്‍ കേന്ദ്രീകരിച്ച് രോഗ പ്രതിരോധ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിനും ബോധവത്കരണ   ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും, സ്‌കൂളുകള്‍ തുറന്നാല്‍ ഉടന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രോഗ പ്രതിരോധ ബോധവത്കരണ പരിപാടികള്‍  സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.  ഭാരതീയ ചികിത്സാ വകുപ്പ് (മലപ്പുറം) ടാസ്‌ക്ക് ഫോഴ്‌സിന്റെ പുതിയ കണ്‍വീനറായി ഡോ. ബിജോയ്. പി. യെ യോഗം തിരഞ്ഞെടുത്തു.

 

date