Skip to main content

അഴിയൂരില്‍ രണ്ടാംഘട്ട കടലോര പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനം നടത്തി

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മാളിക്കല്‍ കടല്‍തീരം മുതല്‍ സ്‌നേഹപാത കടല്‍തീരം വരെയുള്ള പ്രദേശത്തെ പ്ലാസ്റ്റിക്കുക്കള്‍ ശൂചീകരിച്ച് മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പുനരുപയോഗത്തിനായി ഷെഡ്രിംഗ് യുണിറ്റില്‍ എത്തിച്ചു. ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി പ്രദേശത്ത് പതിമൂന്നര ടണ്‍ മാലിന്യങ്ങളാണ് ഇതുവരെ ശേഖരിച്ചത്. കൂടാതെ കടല്‍ തൊഴിലാളി പ്രിയേഷ് മാളിയേക്കല്‍ രണ്ട് കി.മി. കടലിലുള്ള പ്ലാസ്റ്റിക്കുകള്‍ വലയില്‍ ശേഖരിച്ച് കരക്കെത്തിച്ചു. ഹരിത കര്‍മ്മസേനയുടെ നേത്യത്വത്തിലാണ് ശുചീകരിച്ച്  വേര്‍തിരിച്ച് പ്ലാസ്റ്റിക്ക് ഷെഡിംഗ് യൂനിറ്റില്‍ എത്തിച്ചത്. 
വര്‍ഷങ്ങളായി മാലിന്യ കൂമ്പാരമായിരുന്ന കാപ്പൂഴ പൂഴയോരത്ത് കടല്‍ തൊഴിലാളികളായ രവി, നീജീഷ് എന്നിവരുടെ സഹായത്തോടെ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വലയില്‍ ശേഖരിച്ച് ശുചീകരിച്ചു. കടല്‍ തീരത്ത് വ്യാപകമായ രീതീയില്‍ മദ്യ കുപ്പികള്‍ കണ്ടതിനെ തുടര്‍ന്ന് മുഴുവന്‍ കുപ്പികളും നീക്കം ചെയ്തു. കടല്‍തീരത്ത് മദ്യ ഉപഭോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സ്‌നേഹതീരം കടപ്പുറത്ത് പോലിസ്, എക്‌സൈസ് വകുപ്പുകളെ പങ്കെടുപ്പിച്ച് മെയ് 22 ന് മൂന്ന് മണിക്ക് ജനകിയ കണ്‍വെന്‍ഷന്‍ നടത്തും. പഞ്ചായത്തിന്റെ നേത്യത്വത്തിലാണ് കണ്‍വന്‍ഷന്‍ നടത്തുക. ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഇന്‍ ചാര്‍ജ്ജ് റീന രയരോത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഉഷ ചാത്താംകണ്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ സുധ മാളിയക്കല്‍, പഞ്ചായത്ത് സിക്രട്ടറി.ടി.ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് മെമ്പര്‍ ശ്രീജേഷ് കുമാര്‍, ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഷൈനേഷ്, ഹരിത കര്‍മ്മ സേന ലീഡര്‍.എ, ഷിനി. യൂത്ത് കോര്‍ഡിനേറ്റര്‍ മഹേഷ് കുമാര്‍, ബിന്ദു, പ്രസന്ന, ശോഭ, ശ്രീജ, സുരേഷ്.ടി.ടി.എന്നിവര്‍ സംസാരിച്ചു. കുടംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍, മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ സജീവമായി ശുചികരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

date