Skip to main content

റേഷന്‍ കാര്‍ഡ് വിതരണം 

 

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍കാര്‍ഡിനു ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കാര്‍ഡ് ടോക്കണ്‍ നമ്പര്‍ 8500 മുതല്‍ 9000 വരെ മെയ് 20 നും 9000 മുതല്‍ 9500 വരെ മെയ് 21 നും രാവിലെ 10 നും മൂന്നിനുമിടയില്‍ സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ പഴയ റേഷന്‍ കാര്‍ഡ്, കാര്‍ഡിന്റെ വില, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തണം. ന്യൂനതകള്‍ കാരണം അപേക്ഷ നിരസിച്ചവര്‍ക്കുള്ള കാര്‍ഡ് വിതരണ തീയ്യതി പിന്നീട് അറിയിക്കും. 

date