ലോക ഹൈപ്പര്‍ ടെന്‍ഷന്‍ ദിനാചരണം സംഘടിപ്പിച്ചു
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഹൈപ്പര്‍ ടെന്‍ഷന്‍ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ. എം കെ ഷാജ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ (ഭൂരേഖ) വി എം സജീവന് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ജില്ലാ നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ഡിഎംഒയുമായ ഡോ. കെ ടി രേഖ ക്ലാസെടുത്തു. തുടര്‍ന്ന് താലൂക്ക് ഓഫീസ് ജീവനക്കാര്‍ക്കുള്ള രക്തസമ്മര്‍ദ്ദ, പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി.
ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആഷിഖ് തോട്ടോന്‍, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments