Skip to main content

     സമഗ്ര ശിക്ഷാ കേരള പ്രോജക്ടില്‍ നിയമനം 

സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും നിലവിലുളള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനര്‍ (ബ്ലോക്ക് തലം) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയിലേക്കും അപേക്ഷ അയക്കുന്നതിന് നിശ്ചയിച്ചിട്ടുളള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്‌സൈറ്റില്‍ (ംംം.മൈസലൃമഹമ.ശി) ലഭ്യമാണ്. നിലവില്‍ സമഗ്രശിക്ഷാ കേരളയില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ പ്രോജക്ടില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന അധ്യാപകര്‍ക്ക് (ഗവ ആന്റ് എയ്ഡഡ്) സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവനകാലാവധി ഉണ്ടാകണം. അപേക്ഷ മെയ് 31 ന് വൈകീട്ട് അഞ്ച് മണിക്കകം
     സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ബ്ലോക്ക് പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍/ട്രെയിനര്‍ തസ്തികയിലേക്കുളള അപേക്ഷ നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് മെയ് 31 ന് മുമ്പ് ലഭിക്കണം. ബ്ലോക്ക് പ്രോജക്ട് കോ - ഓര്‍ഡിനേറ്റര്‍/ട്രെയിനര്‍ തസ്തികയില്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷകള്‍ അയക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് പ്രത്യേകമായി അപേക്ഷ സമര്‍പ്പിക്കണം.  കുടുതല്‍ വിവരങ്ങള്‍ക്ക് ംംം.മൈസലൃമഹമ.ശി സന്ദര്‍ശിക്കുക. 

 

date