Post Category
റേഷന്‍ കാര്‍ഡ് വിതരണം
2019 ഏപ്രില്‍ 30 വരെ പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ബുധനാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. കാര്‍ഡുടമയോ, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടയാളോ നോരിട്ട് വന്ന് റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റണം. ഓഫീസില്‍ നിന്നും ലഭിച്ച ടോക്കണ്‍, പേരുകള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. റേഷന്‍ കാര്‍ഡുകളുടെ വില പൊതുവിഭാഗം, (വെളള കാര്‍ഡ്) പൊതുവിഭാഗം സബ്സിഡി, (നീല കാര്‍ഡ്) 100/- രൂപയും മുന്‍ഗണന (പിങ്ക് കാര്‍ഡ്) എ.എ.വൈ (മഞ്ഞകാര്‍ഡ്) എന്നീവയ്ക്ക് 50/- രൂപയുമായിരിക്കും പെ#ാതുവിഭാഗങ്ങളില് നിന്നും ഈടാക്കുക. എ.എ.വൈ എസ്.ടി കാര്‍ഡുകള്‍ക്ക് വില നല്‍കേണ്ടതില്ല.
date
- Log in to post comments