Skip to main content

പരിശോധന നടത്തി

 

അനര്‍ഹമായി അന്ത്യോദയാ/മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നത് കണ്ടെത്തുന്നതിനായി പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂരിലും, എടപ്പാള്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തി.  70 വീടുകളിലെ റേഷന്‍കാര്‍ഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.  ആയതില്‍ അനര്‍ഹമായി റേഷന്‍ സാധനങ്ങള്‍ വാങ്ങിയിരുന്ന എ.എ.വൈ   /മുന്‍ഗണനാ വിഭാഗത്തിലുളള 12 കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും കാര്‍ഡുടമകള്‍ക്ക് അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വിലയും, പിഴയും ഈടാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അനര്‍ഹമായ രീതിയില്‍ എ.എ.വൈ/മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നത് കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകള്‍ താലൂക്കിന്റെ മുഴുവന്‍ പ്രദേശങ്ങളിലും വരും ദിവസങ്ങളിലും തുടരും.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍  ജോയ്‌സ് ജോര്‍ജ്ജ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ഷെനോയ്. ഇ.ജെ, സത്യശീലന്‍, ഓഫീസ് ജീവനക്കാരായ ഗണേശന്‍, ദിപു.പി.കെ. എന്നിവരും പങ്കെടുത്തു.

 

date