Skip to main content

പാര്‍ട്ട്‌ടൈം ട്യൂട്ടര്‍ ഒഴിവ്

നിലമ്പൂര്‍ ഐ.റ്റി.ഡി പ്രൊജക്റ്റ് ഓഫീസിന് കീഴിലുള്ള നിലമ്പൂര്‍, മണിമൂളി, ചുങ്കത്തറ, പോത്തുകല്ല്, എടക്കര, ചുങ്കത്തറ, പൂക്കോട്ടുംപാടം, മമ്പാട്, ഓടക്കയം എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിക്കുന്ന  അന്തേവാസികള്‍ക്ക് ടൂഷന്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
 ഹിന്ദി, ഇംഗ്ലീഷ്, ഗണിതശാസ്ത്രം എന്നിവയില്‍ ബി.എഡ് ഉള്ളവരായിരിക്കണം.  ബി.എഡ്ക്കാരുടെ അഭാവത്തില്‍ ടി.ടി.സിക്കാരെയും പരിഗണിക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 5500 രൂപയും യു.പി വിഭാഗത്തില്‍ 5000 രൂപയും പ്രതിമാസ ഓണറേറിയം ലഭിക്കും.  താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകളുമായി നിലമ്പൂര്‍ പാടിക്കുന്നുള്ള പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റലില്‍ മെയ് 28ന് രാവിലെ 10നകം എത്തണം. ഫോണ്‍ 04931 220315.

 

date