Skip to main content

ഡങ്കി ദിനാചരണം നടത്തി

ഓമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഡെങ്കി ദിനാചരണം നടത്തി. ചീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ഇന്റര്‍സെക്ടര്‍ മീറ്റിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി സഈദ് ഉല്‍ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് പൊന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു, മെഡിക്കല്‍ ഓഫീസര്‍ ഡോ: എം. ബൈജു പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് മുംതാസ് എളങ്കയില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  മൊയ്തീന്‍ കുട്ടി ആടംപുലാന്‍, കൃഷി ഓഫീസര്‍ നിമിഷ, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജീഷ്, ഐ.സി. ഡി.എസ് സൂപ്പര്‍വൈസര്‍ റംലത്ത്, വി.ഇ.ഒ ഷിഹാബ്, വില്ലേജ് അസിസ്റ്റന്റ് സുനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാസര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

date