Skip to main content

ക്യാഷ് അവാര്‍ഡ് നല്‍കും

 ജില്ലയില്‍  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ  കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബിളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരുടെ മക്കള്‍ക്ക് ജില്ലാതലത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കും.  സി.ബി.എസ്.ഇ/സ്റ്റേറ്റ് സിലബസുകളില്‍ എല്ലാ വിഷയത്തിലും എ1/എ+/ഐസിഎസ്ഇ കോഴ്‌സില്‍ 90ശതമാനമോ, അതിലധികമോ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കുക.
അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്‍  മെമ്പര്‍ഷിപ്പ് ലൈവ് ആണെന്നുള്ള സാക്ഷ്യപ്പെടുത്തല്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷീറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജൂലൈ അഞ്ചിനകം ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ നമ്പര്‍. 0483- 2734409.

 

date