Skip to main content

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍ക്കുട്ടികളുടെ മൂക്കുതല ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒമ്പത് വിദ്യാര്‍ത്ഥിനികളുടെ ഒഴിവുകളിലേക്ക്   അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷിക്കുന്ന കുട്ടികള്‍ അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട പെണ്‍കുട്ടികളായിരിക്കണം. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ തോറ്റവര്‍ അപേക്ഷിക്കേണ്ടതില്ല. കഴിഞ്ഞ വര്‍ഷം പഠിച്ചിരുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്ററില്‍ നിന്നും വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്‌ലിസ്റ്റ്, മാര്‍ക്ക് ശതമാനം, ജയിച്ച വിവരം, സ്വഭാവം, ജനനതിയ്യതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, ജാതി സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊന്നിച്ച് ഹാജരാക്കണം. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് താമസം, ഭക്ഷണം, യൂണിഫോം, പ്രത്യേക ട്യൂഷന്‍, എന്നിവ സൗജന്യമായി ലഭിക്കും.

    നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 25 വരെ പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സ്വീകരിക്കും.  അപേക്ഷാ ഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.

 

date