Skip to main content

18 ട്യൂഷന്‍ അധ്യാപകരെ വേണം

പെരുമ്പടപ്പ് മൂക്കുതല ഗവ.പ്രീമെട്രിക് ഹോസ്റ്റല്‍ പെരിന്തല്‍മണ്ണ തച്ചിങ്ങനാടം ഗവ.പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവടങ്ങളിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കു ന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുളളില്‍   സ്ഥിരതാമസ്സക്കാരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
 ബി.എഡ്ഡ് യോഗ്യതയുളളവര്‍, റിട്ടയേഡ്   ഹൈസ്‌ക്കൂള്‍  അധ്യാപകര്‍,  യു.പി.വിഭാഗത്തിനു ടി.ടി.സി യോഗ്യതയുള്ളവര്‍  എന്നിവരെയാണ് ആവശ്യം.    വെളളകടലാസില്‍      തയ്യാറാക്കിയ  അപേക്ഷ മെയ് 25വരെ പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ   ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകളില്‍ സ്വീകരിക്കും. രണ്ട് ഹോസ്റ്റലുകളിലുമായി ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കണക്ക്, സോഷ്യല്‍ സ്റ്റഡീസ്,നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ഗീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും യു.പി.വിഭാഗത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.      

 

date