Skip to main content

പോസ്റ്റൽ ബാലറ്റ് പരിശീലനം നൽകി

മെയ് 23 ന് നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണലിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി സാധാരണ പോസ്റ്റൽ ബാലറ്റുകൾക്കൊപ്പം ഇലക്‌ട്രോണിക്ക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) വഴി അയച്ച പോസ്റ്റൽ ബാലറ്റുകളുമുണ്ട്. പാസ്‌വേഡ് ഉപയോഗിച്ചാണ് ഈ സർവീസ് വോട്ടുകൾ രേഖപ്പെടുത്തുന്നത്. ഇവ ക്യൂ ആർ കോഡ് റീഡർ ഉപയോഗിച്ച് എണ്ണുകയും ചെയ്യും. ഡിക്ലറേഷൻ, വോട്ടർമാരുടെ ഒപ്പ്, ബാലറ്റ് പേപ്പർ നമ്പർ, ഗസ്റ്റഡ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തൽ എന്നിവയില്ലാതെയുളള പോസ്റ്റൽ വോട്ടു അസാധുവാകും. 711 സർവീസ് വോട്ടുകൾ അയച്ചതിൽ 398 എണ്ണവും 1665 പോസ്റ്റൽ വോട്ടുകളിൽ 542 എണ്ണവുമാണ് ഇതുവരെ തിരിച്ചു വന്നിട്ടുളളത്. 23 ന് രാവിലെ 7.59 വരെ ലഭ്യമാവുന്ന പോസ്റ്റൽ വോട്ടുകൾ വോട്ടണ്ണെലിന് പരിഗണിക്കും. എആർഒ മാർ, കൗണ്ടിങ് സൂപ്പർവൈസർമാർ, ടെക്‌നീഷ്യമാർ, ഒബ്‌സർവർമാർ, ഏജന്റുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാകും പോസ്റ്റൽ വോട്ടെണ്ണൽ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തഹസിൽദാർ കെ കൃഷ്ണകുമാർ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.

date