Skip to main content

ഭക്ഷ്യസുരക്ഷാദിനം:  ജില്ലയിൽ ഒരാഴ്ചത്തെ പരിപാടികൾ

ലോക ഭക്ഷ്യസുരക്ഷാദിനത്തിന്റെ (ജൂൺ ഏഴ്) ഭാഗമായി ജില്ലയിൽ ഭക്ഷ്യസുരക്ഷ കാര്യാലയത്തിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും ആഭിമുഖ്യത്തിൽ മെയ് 29 മുതൽ ജൂൺ ഏഴു വരെ തൃശൂർ ടൗൺഹാളിൽ വിപുലമായ പരിപാടികൾ നടത്തും. 29 ന് രാവിലെ 9 ന് പ്ലസ് വൺ മുതൽ പി ജി തലത്തിലുള്ളവർക്കായി ജില്ലാതല ക്വിസ് മത്സരം, ജൂൺ ഒന്നുമുതൽ മൂന്നുവരെ വിവിധ ബോധവത്കരണ ക്ലാസുകൾ, നാലിന് സൈക്കിൾ റാലി, നാലു മുതൽ ആറുവരെ ഭക്ഷ്യമേള എന്നിവ നടത്തും. ഇതോടനുബന്ധിച്ച് പോസ്റ്റർ രചനാമത്സരം, ഫ്‌ളാഷ് മോബ് എന്നിവയും സംഘടിപ്പിക്കും. പരിപാടിയുടെ ആലോചനാ യോഗം എ ഡി എം റെജി പി തോമസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്നു. ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ജയശ്രീ, എൻ എച്ച് എം ജില്ലാ പ്രൊജക്ട് മാനേജർ ടി വി സതീശൻ എന്നിവർ പങ്കെടുത്തു.

date