Skip to main content

ലൈഫ് ഗാർഡ് നിയമനം

ട്രോൾ നിരോധന കാലയളവിൽ പട്രോളിങ് ബോട്ടിലേക്ക് ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. അപേക്ഷകർ കടലിൽ നീന്തൽ അറിയന്നവരും ഏത് പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് കായികക്ഷമതയുളളവരും ആയിരിക്കണം. തീരദേശ മത്സ്യത്തൊഴിലാളി വിഭാഗത്തിന് മുൻഗണന. താൽപര്യമുളളവർ അപേക്ഷയും അനുബന്ധ സർട്ടിഫിക്കറ്റുകളും ജൂൺ നാലിനകം തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നൽകണം. അപേക്ഷ നൽകുന്നവർ ജൂൺ 6 രാവിലെ 11 ന് തൃശൂർ പളളിക്കുളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2441132.

date