Skip to main content

ഇന്‍സെന്റീവ് ടു ബ്രില്യന്റ് സ്റ്റുഡന്റ്‌സ് പദ്ധതി 

 പുതിയ അധ്യയനവര്‍ഷം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും എസ്.എസ്.എല്‍.സി., പ്ലസ്ടു ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം  നേടിയ പട്ടികവര്‍ഗ  വിദ്യാര്‍ഥികള്‍ക്ക് ഇന്‍സെന്റീവ് ടു ബ്രില്യന്റ് സ്റ്റുഡന്റ്‌സ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആദ്യ അവസരത്തില്‍ തന്നെ ജയിച്ചവരെയാണ് പരിഗണിക്കുന്നത്. 

കാഞ്ഞിരപ്പളളി  ഐ.റ്റി.ഡി.പ്രോജക്ട്  ഓഫീസ്,  പുഞ്ചവയല്‍, മേലുകാവ്, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷ ഫോറം ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ, മാര്‍ക്ക്  ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 15നകം നല്‍കണം.  ഫോണ്‍ : 04828  202751

date