Skip to main content

ഇ-ഗ്രാന്‍സ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കണം

 ഒ.ഇ.സി ആനുകൂല്യത്തിന് അര്‍ഹരായ  പ്രീ മെട്രിക്ക് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഇ-ഗ്രാന്‍സ് പോര്‍ട്ടലില്‍ ചേര്‍ക്കണം. ഇതിനായി  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പട്ടികജാതി വികസന വകുപ്പ് വഴി യുസര്‍ ഐ.ഡിയും പാസ് വേഡും ലഭ്യമാക്കിയിട്ടുണ്ട്.  ഇവ ലഭിക്കാത്ത സ്ഥാപനങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെടണം. 

സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഐസിഎസ്ഇ, സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് ഐ.ടി അറ്റ് സ്‌കൂള്‍ (കൈറ്റ്) മുഖേന രജിസ്‌ട്രേഷന്‍ നടത്താം.  ജൂണ്‍ അവസാനത്തോടെ ഈ സ്ഥാപനങ്ങള്‍ക്ക്  ഇ-മെയില്‍ യുസര്‍ ഐ.ഡിയും പാസ് വേഡും ലഭിക്കും. കൈറ്റ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടും ഇവ ലഭിക്കാത്ത സ്‌കൂളുകള്‍  ഐ.ടി അറ്റ് സ്‌കൂള്‍ (കൈറ്റ്) ജില്ലാ കോ-ഓര്‍ഡിനേറ്ററെ വിവരമറിയിക്കണം. 
വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാകും  അനുകൂല്യങ്ങള്‍ ലഭിക്കുക. മാതാപിതാക്കളുമായി ചേര്‍ന്നുള്ള ജോയ്ന്റ് ബാങ്ക് അക്കൗണ്ടുകളും പരിഗണിക്കും. വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date