Skip to main content

വോട്ട് ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍ ഉടന്‍ തിരിച്ചയ്‌യ്ക്കാന്‍ നിര്‍ദേശം ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍ 

 

 

വോട്ടെണ്ണലിനു നാലു ദിവസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചയക്കാത്തവര്‍, ഉടന്‍തന്നെ റിട്ടേണിങ് ഓഫീസര്‍ക്ക്   തിരിച്ച് അയയ്ക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍ ദിനമായ മെയ് 23 ന്  രാവിലെ എട്ട് മണി വരെ പോസ്റ്റല്‍ ബാലറ്റുകള്‍ സ്വീകരിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍  പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. തപാല്‍ വകുപ്പ് വഴി ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേ കൗണ്ടിങ്ങിന് പരിഗണിക്കാവൂ എന്ന ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ട് ചെയ്തതിനുശേഷം തപാല്‍ ഓഫീസുകളില്‍ ഏല്‍പ്പിച്ചാല്‍ മാത്രം മതിയാവും. പ്രീപെയ്ഡ് പോസ്റ്റ് ആയതിനാല്‍ സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല. വോട്ടെണ്ണല്‍ കേന്ദ്രമായ മുണ്ടൂര്‍ ആര്യനെറ്റ് സെന്റര്‍  ഫോര്‍ ടെക്‌നോളജിയില്‍ മെയ് 23ന് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പായി  രാവിലെ എട്ടു വരെ പോസ്റ്റല്‍ ബാലറ്റുകള്‍ സ്വീകരിക്കും. 

 

തിരികെ ലഭിക്കാനുള്ളത് 5065 പോസ്റ്റല്‍ ബാലറ്റുകള്‍

 

  ജില്ലയില്‍  വോട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 4447 പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ 1854 പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലും  2593 ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലുമാണ്. പാലക്കാടുനിന്ന് 580, ആലത്തൂരില്‍ നിന്ന് 769 അടക്കം1349 പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് വോട്ട് ചെയ്ത് തിരികെ ലഭിച്ചിരിക്കുന്നത്. 3098 പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി വോട്ടിങ്ങിന് ശേഷം തിരികെയെത്താന്‍ ഉണ്ട്.

 

  കൂടാതെ വിവിധ സേനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള ഇ ടി പി ബിഎസ്  (ഇലക്ട്രോണിക്കലി  ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്‌സ് ) 4650 എണ്ണം വോട്ടിങ്ങിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ 2328 പാലക്കാട്, 2322 ആലത്തൂര്‍  ആണ്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലേക്കായി 1348ഉം ആലത്തൂരിലേക്കായി 1335 ഉം ഉള്‍പ്പെടെ  2683 ഇ ടി പി ബിഎസ്  കള്‍ മാത്രമാണ് വോട്ടിങ്ങിന് ശേഷം തിരികെ ലഭിച്ചിരിക്കുന്നത്. 1967  ഇ ടി പി ബിഎസ്‌കള്‍ കൂടി  വോട്ടിങ്ങിന് ശേഷം തിരികെ ലഭിക്കാന്‍ ഉണ്ട്. പോസ്റ്റല്‍ ബാലറ്റുകളും ഇ ടി പി ബിഎസ് മടക്കം 5065 വോട്ടുകള്‍  കൂടി തിരികെ ലഭിക്കാന്‍ ഉണ്ട്. 

date