Skip to main content

സാഹിത്യശില്‍പശാല: അപേക്ഷിക്കാം

 

 

പട്ടികജാതി വികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സാഹിത്യ ശില്‍പശാല സംഘടിപ്പിക്കുന്നു. മറ്റുവിഭാഗത്തിലുള്ള അഞ്ചുപേര്‍ക്ക്  ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷകന്റെ പ്രസിദ്ധീകരിച്ച / പ്രസിദ്ധീകരണ യോഗ്യമായ ഒരു സാഹിത്യ സൃഷ്ടി എന്നിവ സഹിതം മെയ് 30 ന് വൈകിട്ട് അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫീസ്, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ്ഭവന്‍ പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോം www.scdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2737218.

date