Skip to main content

സര്‍വ്വീസ് ഓഫീസര്‍ താത്ക്കാലിക നിയമനം: കൂടിക്കാഴ്ച മെയ് 28ന്

 

 

കേരള സംസ്ഥാന ഐടി മിഷന്റെ കീഴിലുള്ള ജില്ലാ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തില്‍ സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ച ജീവനക്കാരെ താത്ക്കാലിക അടിസ്ഥാനത്തില്‍ സര്‍വ്വീസ് ഓഫീസര്‍മാരായി നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് 28ന് രാവിലെ 11ന് നടക്കും. അപേക്ഷകര്‍ വയസ്സ് തെളിയിക്കുന്ന രേഖ, ഗവ. സര്‍വ്വീസില്‍ നിന്നും വിരമിച്ചത് സംബന്ധിച്ച രേഖ (പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍), ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിലുള്ള പ്രവര്‍ത്തിപരിചയം ഉണ്ടെങ്കില്‍ അത് തെളിയിക്കുന്ന രേഖ, കമ്പ്യൂട്ടര്‍ പരിജ്ഞാനം തെളിയിക്കുന്ന രേഖ (അഭിലഷണീയം) എന്നിവയുടെ അസ്സലും പകര്‍പ്പുമായി കലക്‌ട്രേറ്റില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍: 9495636111.

date