Skip to main content

സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുകള്‍

 

 

കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. ലക്ചറര്‍, ഡെമോണ്‍സ്‌റ്റ്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേയ്ക്കാണ് നിയമനം. യഥാക്രമം സിവില്‍ എഞ്ചിനീയറിംഗില്‍ ഒാംക്ലാസ്സോടെയുള്ള ബിടെക്/ബിഇ, ത്രിവത്സര ഡിപ്ലോമ, ഐടിഐ ഡ്രഫ്ട്‌സ്മാന്‍ എന്നിങ്ങനെയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം മെയ് 22ന് രാവിലെ 10ന് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 272900.

date