Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച മെയ് 20ന് 

 

 

മീനാക്ഷിപുരത്തുള്ള പെരുമാട്ടി ഗവ. ഐ.ടി.ഐലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നു. ഡ്രഫ്ട്‌സ്മാന്‍ സിവില്‍, എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്നീ ട്രേഡുകളിലേയ്ക്കുള്ള കൂടിക്കാഴ്ച മെയ് 20ന് രാവിലെ 10ന്  പെരുമാട്ടി ഗവ. ഐ.ടി.ഐ ഓഫീസില്‍ നടക്കും. യഥാക്രമം സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ ഡിഗ്രിയും ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഐടിഐ ഡ്രഫ്ട്‌സ്്മാന്‍ സിവിലിനൊപ്പം മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം, ബിബിഎ/എംബിഎയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഒപ്പം ഡിജിഇടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്‍സിലുള്ള ട്രെയിനിംഗും ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് പാടവവും അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്‌ക്കെത്തണം.

date