Skip to main content

ലോക ഭക്ഷ്യസുരക്ഷ വാരാചരണം  ജില്ലാതല ക്വിസ് മത്സരം

        ലോക ഭക്ഷ്യസുരക്ഷ വാരാചരണത്തോടനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സം സംഘടിപ്പിക്കുന്നു. മെയ് 29ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം. അപേക്ഷകള്‍ മെയ് 25ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. 23 വയസ്സ് കഴിയാത്ത രണ്ടുപേരടങ്ങുന്ന ടീമായിവേണം മത്സരത്തില്‍ പങ്കെടുക്കാന്‍. ജില്ലാതല വിജയികള്‍ക്ക് യഥാക്രമം 5,000, 2000, 1500 രൂപ സമ്മാനമായി ലഭിക്കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കുന്നതിനായി യാത്രാചെലവും താമസ സൗകര്യവും നല്‍കും.
    പങ്കെടുക്കാനഗ്രഹിക്കുന്നവര്‍ foodsafteydaywyd@gmail.com മെയിലില്‍ നിര്‍ദ്ദിഷ്ട അപേക്ഷ നല്‍കണം. ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ചുളള വിഷയങ്ങളിലാണ് മത്സരം. മത്സരാര്‍ത്ഥികള്‍ മെയ് 29ന് രാവിലെ 9ന്  കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, സ്‌കൂള്‍/ കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം എന്നിവയും ഹാജരാക്കണം. ഫോണ്‍ 843346192, 8848174397, 8943346570, 04935246970.
 

date