Skip to main content

ദ്വിദിന പരിശീലന ക്യാമ്പ്

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യുക്കേഷന്‍ ടെക്‌നോളജി (SIET) യുടെ സഹകരണത്തോടുകൂടി പട്ടികജാതിയില്‍നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍ പെട്ടവരുമായ (ഒ.ഇ.സി മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) പ്ലസ് ടു പാസ്സായ 50 വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക്  ജൂണ്‍ നാല്, അഞ്ച്  തീയതികളില്‍   കരിയര്‍ ഗൈഡന്‍സ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ കോട്ടയത്തു പരിശീലന ക്യാമ്പ്  നടത്തുന്നു. താമസവും ഭക്ഷണവും സൗജന്യമായിരിക്കും.   കുട്ടികള്‍ക്ക് യാത്രാബത്തയ്ക്ക് അര്‍ഹത ഉണ്ടായിരിക്കും. പരിശീലന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എന്നിവ കോര്‍പ്പറേഷന്റെ കോട്ടയം ഹെഡ് ഓഫീസിലേയ്ക്ക് ഓണ്‍ ലൈനായോ, വാട്ട്‌സ് ആപ്പ് മുഖേനയോ, തപാല്‍ മാര്‍ഗ്ഗമോ, നേരിട്ടോ മെയ് 31 നു മുന്‍പായി അയച്ചു തരണം.   വിലാസം :  പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പരിശീലന ക്യാമ്പ്,      കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ        ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍,   നാഗമ്പടം, കോട്ടയം. ഫോണ്‍ നമ്പരുകള്‍: 0481 -2564304, 8943879934. വാട്ട്‌സ് ആപ്പ് നമ്പര്‍ : 8943879934. ഇ-മെയില്‍ ksdccandrc@gmail.com.

 

date