Skip to main content

ഐ.എച്ച്.ആര്‍.ഡി അപേക്ഷ ക്ഷണിച്ചു

 

  സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154), ചേലക്കര (0488-4227181), കുഴല്‍മന്ദം (04922-285577), മലമ്പുഴ (0491-2530010), മലപ്പുറം (0483-2736211), നാദാപുരം (0496-2556300), നാട്ടിക (0487-2395177), തിരുവമ്പാടി (0495-2294264), വടക്കാഞ്ചേരി (0492-2255061), വട്ടംകുളം (0494-2689655), വാഴക്കാട് (0483-2727070), അഗളി (04924-254699), മുതുവല്ലൂര്‍ (0483-2713218/2714218), മീനങ്ങാടി (0493-6246446) അയലൂര്‍ (04923-241766), താമരശ്ശേരി (0495-2223243), കൊടുങ്ങല്ലൂര്‍ (0480-2812280) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍  2019-20 അദ്ധ്യയനവര്‍ഷത്തില്‍  പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്.  പ്രസ്തുത അപേക്ഷ പൂരിപ്പിച്ച്, രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150/- രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാവുന്നതാണ്. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അതാത് കോളേജുകളില്‍ നിന്നും ലഭ്യമാണ്.

date