Skip to main content

കേരള മീഡിയ അക്കാദമി:  കൊച്ചി സെന്ററില്‍ ഫോട്ടോ ജേര്‍ണലിസം ഇന്റര്‍വ്യു മെയ് 28ന്

 

കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ നടത്തുന്ന 2019-സെക്കന്റ് ബാച്ച് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു മെയ് 28ന് നടത്തും. അപേക്ഷകര്‍ മെയ് 28ന് രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം  കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമി കാമ്പസില്‍  ഹാജരാകണം. വിശദവിവരങ്ങള്‍ www.keralamediaacademy.org എന്ന അക്കാദമി വെബ്‌സൈറ്റില്‍. ഫോണ്‍: 0484-2422275, 0484-2422068.

                                                                                      

date