Skip to main content

കുടുംബശ്രീ ജില്ലാ ബാല പാര്‍ലമെന്റിന് സമാപനമായി  

 

 

ജനാധിപത്യ പ്രക്രിയയെക്കുറിച്ച്  കുട്ടികളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ, കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ബാലപാര്‍ലമെന്റ് സമാപിച്ചു.   അടിമാലി ജന്ന റസിഡന്‍സിയില്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ദ്വിദിന പരിപാടിയില്‍, ജില്ലകളിലെ വിവിധ ബാലസഭകളില്‍ നിന്നായി  തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പങ്കെടുത്തു. 

രണ്ടാം ദിനത്തില്‍ കുട്ടികളുടെ പ്രസിഡന്റിനേയും, പ്രധാനമന്ത്രിയേയും, സ്പീക്കറേയും, മന്ത്രിമാരേയും, പ്രതിപക്ഷ നേതാവിനേയും  തിരഞ്ഞെടുത്തു.  ജനകീയ പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്നതിനും  ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും  കുഞ്ഞു ജനപ്രതിനിധികള്‍ മികവ് കാട്ടി. 

കുടുംബശ്രീ ജില്ലാമിഷന്‍ ജില്ലാ പ്രോഗ്രാം  മാനേജര്‍  ബിപിന്‍ കെ.വി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍,  കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.    

date