Skip to main content

വോട്ടെണ്ണല്‍: ഉദ്യോഗസ്ഥര്‍ രാവിലെ ഏഴിനും ഏജന്റുമാര്‍ രാവിലെ 7.30 തിന് മുമ്പും ഹാളില്‍ പ്രവേശിക്കണം

 

 

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ മെയ് 23ന് രാവിലെ 8 മണിക്ക് പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  ആരംഭിക്കും. അവിടെത്തന്നെയാണ് മീഡിയസെന്ററും കമ്മ്യൂണിക്കേഷന്‍ റൂമും. വോട്ടെണ്ണല്‍ സുഗമമമായി നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും ഉദ്യോഗസ്ഥരെ നിയമിച്ചും വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൗണ്ടിംഗ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്റുമാരും ഹാളില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അനുവദിക്കുന്നതല്ല. ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഉണ്ടാകും  ക്രമസമാധാന പാലനം, മീഡിയ സെന്റര്‍, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ്, ടാബുലേഷന്‍, വോട്ടെണ്ണല്‍ ഏജന്റിനുള്ള പാസ് വിതരണം എന്നിങ്ങനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാനദണ്ഡപ്രകാരം ജീവനക്കാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.  ആദ്യം പോസ്റ്റല്‍ വോട്ടെണ്ണും. ആദ്യഫലം 9 മുതല്‍ അറിയാം. കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെയും മൈക്രോ ഒബ്സര്‍വര്‍മാരുടെയും  നിയമനം, പരിശീലനം, കമ്മ്യൂണിക്കേഷന്‍ റൂം, മീഡിയ സെന്റര്‍ എന്നിവയുടെ ഒരുക്കങ്ങല്‍ അവസാനഘട്ടത്തിലാണ്. വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മെയ് 23 രാവിലെ 7 നും കൗണ്ടിംഗ് ഏജന്റുമാര്‍ രാവിലെ 7.30 തിന് മുമ്പും ഹാളില്‍ പ്രവേശിക്കണമെന്നും വരണാധികാരിയും ജില്ലാകലക്ടറുമായ എച്ച്. ദിനേശന്‍ അറിയിച്ചു.

date