Skip to main content

കെയര്‍ ഹോം : മൂന്നു വീടുകളുടെ താക്കോല്‍ ദാനം 20ന്

 

 

പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കെയര്‍ഹോം പദ്ധതിയില്‍ പൂര്‍ത്തിയായ മൂന്ന് വീടുകളുടെ  താക്കോല്‍ ദാനം 20ന് ഇരുമ്പുപാലത്ത് നടക്കും. പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാതായവരാണ്് കെയര്‍ഹോം പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്. വൈകിട്ട് 3 മണിക്ക് വൈദ്യുതി വകുപ്പ മന്ത്രി എം എം മണി താക്കോല്‍ദാനം നിര്‍വ്വഹിക്കും. ദേവികുളം താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് അടിമാലി ഗ്രാമപഞ്ചായത്തിനു കീഴില്‍ 6 വീടുകളുടെ നിര്‍മ്മാണമാണ് ഏറ്റെടുത്തത്. ഇതില്‍ പണി പൂര്‍ത്തിയായ മൂന്നു വീടുകളാണ് ഉപഭോഗക്താക്കള്‍ക്ക് കൈമാറുന്നത്. ഇരുമ്പുപാലം പടികപ്പ് നിവാസി പൊന്നമ്മ ബാലകൃഷ്ണന്‍, പന്ത്രണ്ടാം മൈല്‍ സ്വദേശി ജിജി ബിജു, പതിനാലാം മൈല്‍ സ്വദേശി സഹദേവന്‍ എന്നിവര്‍ക്കാണ് തിങ്കളാഴ്ച വീടുകള്‍ കൈമാറുന്നത്. ശേഷിക്കുന്ന മൂന്ന് വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ചടങ്ങില്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍, ബാങ്ക് പ്രസിഡന്റ് എം എന്‍ മോഹനന്‍,സെക്രട്ടറി കെ എം പ്രകാശന്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date