വിദ്യാഭ്യാസ അനുകൂല്യങ്ങള്‍ ഇനി മുതല്‍ ഇ-ഗ്രാന്‍സ് സംവിധാനത്തിലൂടെ
സംസ്ഥാനത്ത് പ്രീമെട്രിക്ക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്കി വരുന്ന വിദ്യാഭ്യാസ അനുകൂല്യങ്ങള്‍ ഇനി മുതല്‍ ഇ-ഗ്രാന്‍സ് സംവിധാനത്തിലേക്ക് മാറ്റുന്നു. ഇതുവരെ ഐ.ടി.@ സ്കൂള്‍ (കൈറ്റ്) വഴിയാണ് ഇവ നല്‍കിയിരുന്നത്. പുതിയ സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സ്വന്തം ബാങ്ക് അക്കൌണ്ടു കളിലേക്ക് നേരിട്ട് വിദ്യാഭ്യാസ അനുകൂല്യങ്ങള്‍ ലഭ്യമാകും.
ഇ-ഗ്രാന്‍സ് പോര്‍ട്ടലിലേക്ക് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അതാത് സ്കൂളുകള്‍ ഡേറ്റാ എന്‍ട്രി നടത്തണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകള്‍ക്കും പട്ടികജാതി വികസന വകുപ്പ് വഴി യുസര്‍ ഐ.ഡിയും പാസ് വേഡും ലഭ്യമാക്കിയിട്ടുണ്ട്. സമ്പൂര്‍ണ്ണയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും യൂസര്‍ ഐ.ഡിയും പോസ് വേര്‍ഡും ലഭിക്കാത്ത സ്ഥാപനങ്ങള്‍ പ്രദേശത്തെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെട്ട് ഇവ കരസ്ഥമാക്കേണ്ടതാണ്. സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ യുസര്‍ ഐ.ഡിയും പാസ് വേഡും ലഭ്യമാകുകയില്ല.
സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഐ.സി.എസ്.സി , സി.ബി.എസ്.ഇ, അഫിലിയേറ്റഡ് സ്കൂളുകള്‍ക്ക് ഐ.ടി.@ സ്കൂള്‍ (കൈറ്റ്) മുഖേന രജിസ്ട്രേഷന് നടത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്. ജൂണ്‍ അവസാനത്തോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇ-മെയില്‍ യുസര്‍ ഐ.ഡിയും പാസ് വേഡും ലഭ്യമാക്കും. കൈറ്റ് രജിസ്ട്രേഷന് നടത്തിയിട്ടും ജൂണ്‍ അവസാനത്തിനു മുമ്പ് യുസര്‍ ഐ.ഡിയും പാസ് വേഡും ലഭിക്കാത്ത സ്കൂളുകള്‍ ഐ.ടി.@ സ്കൂള്‍ (കൈറ്റ്) ജില്ലാ കോര്‍ഡിനേറ്റര്‍മാരുമായോ ഓഫീസുമായോ ബന്ധപ്പെടണം.
സ്കൂള്‍ അധികൃതരുടെ അക്കൌണ്ടിലേക്ക് പണം നല്കുന്നതിനു പകരം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് വിദ്യാഭ്യാസ ആനുകൂല്ല്യങ്ങള്‍ ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഈ സംവിധാനവുമായി ബന്ധിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തന നിരതമാണെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ത്ഥികളുടെ സ്വന്തം പേരിലോ, മാതാപിതാക്കളുമായി ചേര്‍ന്നുള്ള ജോയ്ന്റ് ബാങ്ക് അക്കൌണ്ടുകളോ രജിസ്ട്രേഷന് ഉപയോഗിക്കാം. എന്നാല്‍ മാതാപിതാക്കളുടെ മാത്രം പേരുള്ള ബാങ്ക് അക്കൗണ്ടുകള്‍ വിദ്യാഭ്യാസ ആനുകൂല്ല്യത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളതല്ല.
സ്കൂള്‍ അധികൃതര്‍ ആദ്യഘട്ടമായി സ്വന്തം ലോഗിനില്‍ ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്ല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഇ- ഗ്രാന്‍സ് പോര്‍ട്ടലില്‍ ചേര്‍ക്കണം. തുടര്‍ന്ന് രണ്ടാംഘട്ടമായി വേണം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇ- ഗ്രാന്‍സ് രജിസ്ട്രേഷനു ശേഷം അതാത് സ്കൂളുകള്‍ക്ക് ഇ- മെയില്‍ മുഖേന ലഭ്യമാക്കുന്നതും വിദ്യാഭ്യാസ ജില്ലാ തലത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതുമാണ്.
- Log in to post comments