Skip to main content

മരത്തൈകള്‍ വിതരണത്തിന്

 

 

കേരള വനം-വന്യജീവി വകുപ്പ് ഇടുക്കി സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം പദ്ധതി പ്രകാരം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഇടുക്കി ജില്ലയിലെ ഹരിത വല്‍ക്കരിക്കാന്‍ വേണ്ടി മരത്തൈകള്‍ തയ്യാറാക്കിയിരിക്കുന്നു. ചെറുനാരകം,  പ്ലാവ്,  ഞാവല്‍,  പേര, നെല്ലി, കുടംപുളി,  ആഞ്ഞിലി, തേക്ക്,  ഇലഞ്ഞി,  കണിക്കൊന്ന, മണിമരുത്,  ദന്തപ്പാല,  ആര്യവേപ്പ്, മുള, ചാമ്പ, ലക്ഷ്മിതരു,  മുള്ളാത്ത എന്നീ ഇനങ്ങളില്‍പെട്ട തൈകള്‍ തൊടുപുഴ സോഷ്യല്‍ ഫോറസ്ട്രി റേഞ്ചിന്റെ  കുടയത്തൂര്‍ മുട്ടം എന്നീ നഴ്‌സറികളിലാണ്  തയ്യാറാക്കിയിരിക്കുന്നത്. ഇവ ലഭ്യമാകുവാന്‍ താല്പര്യമുള്ളവര്‍ ഇടുക്കി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ തേക്ക് സ്റ്റമ്പുകള്‍ എട്ട്  രൂപ നിരക്കിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447979142, 9495274040, 8547550583 നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

date