വാഹനങ്ങള്‍ ഫിറ്റ്നെസ് ടെസ്റ്റ് നടത്തണം
മണ്‍സൂണിനു മുന്നോടിയായുള്ള പരിശോധനയുടെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ അതത് ആര്‍ടിഒ, സബ് ആര്‍ടിഒ ഓഫീസുകളില്‍ ഹാജരാക്കി ഫിറ്റ്നെറ്റ് ടെസ്റ്റിനു വിധേയമാക്കണമെന്ന് ആര്‍ടിഒ ആര്. രാജീവ് അറിയിച്ചു. ടെസ്റ്റിംഗ് ഗ്രൗണ്ട് വിവരങ്ങള്‍ അതത് ഓഫീസുകളില്‍ നിന്നു ലഭിക്കും. ടെസ്റ്റ് നടത്തി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളില്‍ കുട്ടികളെ കയറ്റാന്‍ അനുവദിക്കില്ല.
ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050), ചീമേനി (04672257541), കൂത്തുപറമ്പ് (04902362123), പയ്യന്നൂര്‍ (നെരുവമ്പ്രം) (04972877600), മഞ്ചേശ്വരം (04998215615), മാനന്തവാടി (04935-245484) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 201920 അദ്ധ്യയനവര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ പ്രവേശനം നടത്തുന്നതിന് അനുവദിച്ച സീറ്റുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസ്സും ഐ.എച്ച്.ആര്.ഡി.യുടെ വെബ്സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്. പ്രസ്തുത അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200/- രൂപ) രജിസ്ട്രേഷന് ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാവുന്നതാണ്. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുകളുമായി ബന്ധപ്പെടുക.
- Log in to post comments