Skip to main content

കൂടിക്കാഴ്ച

 

അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലുളള മറയൂര്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ വാര്‍ഡനെ നിയമിക്കുന്നതിനായി മെയ് 24 ന് രാവിലെ 10 മണിക്ക് അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ വച്ച് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതാ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത (ബിരുദം) ,ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ പത്തുമണിക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 224399 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലുളള പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആയമാരെ നിയമിക്കുന്നതിനായി മെയ് 25 ന് രാവിലെ 10 മണിക്ക് അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ വച്ച് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതാ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത (എസ്.എസ്.എല്‍.സി) , ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ പത്തുമണിക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 224399 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

date