Skip to main content

വ്യക്തിത്വ വികസന ക്ലാസുകളിലേക്ക് അപേക്ഷിക്കാം

പട്ടികജാതിയില്‍നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍ പെട്ടവരുമായ (ഒ.ഇ.സി മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) പ്ലസ് ടു പാസ്സായ 50 വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യുക്കേഷന്‍ ടെക്നോളജിയുടെയും (എസ്.ഐ.ഇ.ടി)  സഹകരണത്തോടെ ജൂണ്‍ 4, 5 തീയതികളില്‍   കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളില്‍ കോട്ടയത്തു പരിശീലന ക്യാമ്പ്  നടത്തും. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. യാത്രാബത്തലഭിക്കും. 
 ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എന്നിവ സഹിതം കോര്‍പ്പറേഷന്റെ കോട്ടയം ഹെഡ് ഓഫീസിലേയ്ക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പരിശീലന ക്യാമ്പ്, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം- കോട്ടയം.  എന്ന വിലാസത്തില്‍ ഓണ്‍ ലൈനായോ, വാട്ട്സ് ആപ്പ് മുഖേനയോ, തപാല്‍ മാര്‍ഗ്ഗമോ, നേരിട്ടോ മെയ് 31ന് മുന്‍പായി അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 -2564304, 8943879934 വാട്ട്സ് ആപ്പ് നമ്പര്‍ : 8943879934 ഇ-മെയില്‍ ksdccandrc@gmail.com നമ്പരുകളില്‍  ബന്ധപ്പെടുക.

date