Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി

 ആള്‍ കേരള റീറ്റെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ താലൂക്ക് റേഷന്‍ വ്യാപാരികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി സമാഹരിച്ച 309031 രൂപ ജില്ലാ കളക്ടര്‍ എച് ദിനേശനു കൈമാറി.  എ.കെ.ആര്‍.ആര്‍.ഡി.എ ജില്ലാ സെക്രട്ടറി എസ്. എം റെജി ആണ് ചെക്ക് കൈമാറിയത്. ആദ്യഘട്ടത്തില്‍ 220725 രൂപ നല്‍കിയിരുന്നു. എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ എം.പി വിനോദ്,താലൂക് സപ്ലൈ ഓഫീസര്‍ പി. ഐ അന്‍സാരി, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി ഡേവിസ്, എ.കെ.ആര്‍.ആര്‍.ഡി.എ അംഗങ്ങള്‍ ആയ ഷെമീര്‍ പി ജബ്ബാര്‍, ജോഷി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date