Skip to main content

വിദ്യാഭ്യാസ ആനുകൂല്യം ഇനി അക്കൗണ്ടിലൂടെ മാത്രം

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍ എയ്ഡഡ്/ അംഗീകൃത സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യം ഇനി മുതല്‍ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും.  അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മെയ് 31നകം അവരവരുടെയും രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കണം. നിലവില്‍ ബാങ്ക് അക്കൗണ്ടുകളുള്ള വിദ്യാര്‍ത്ഥികള്‍ ബാങ്കുമായി ബന്ധപ്പെട്ട് അവ ലൈവ് ആണെന്ന് ഉറപ്പാക്കണം.
 

date