Skip to main content

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 25 ന്

 

പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കൊടുവളളി സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട്  ഓഫീസിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്‌കൂള്‍ വാഹനങ്ങളുടെയും സുരക്ഷാ പരിശോധന മെയ് 25 ന്  കെ എം ഒ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത്  നടത്തുന്നതാണെന്ന് കൊടുവളളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് എം ജി അറിയിച്ചു.

01 മുതല്‍ 5000 വരെയുളള നമ്പര്‍ വാഹനങ്ങള്‍ രാവിലെ 8 മണിമുതല്‍ 11 മണി വരെയും 5001 മുതല്‍ 9999 വരെ നമ്പറിലുളള വാഹനങ്ങള്‍ 11 മുതല്‍ രണ്ട് മണിവരെയും പരിശോധിക്കും.  എല്ലാ വാഹനങ്ങള്‍ക്കും ജി പി എസും സ്പീഡ് ഗവര്‍ണറും നിര്‍ബന്ധമാണ് പരിശോധന നടത്താത്ത വാഹനങ്ങള്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കുന്നതല്ല. 

മെയ് 27 ന് രാവിലെ 10 മണി മുതല്‍ എല്ലാ സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കും ഒരു ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളുടെതല്ലാത്ത ഇതര വാഹനങ്ങള്‍ 27 ന്  രാവിലെ 8 മണി മുതല്‍ പരിശോധന നടത്തും. വിശദവിവരങ്ങള്‍ക്ക് കൊടുവളളി സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04952210280.

 

date