Skip to main content

അനര്‍ഹമായി കൈവശം വെച്ച അറുപതിലധികം മുന്‍ഗണനാ കാര്‍ഡുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു

 

സിറ്റി റേഷനിംഗ് ആഫീസ് (നോര്‍ത്ത്) ന്റെ പരിധിയില്‍ വെള്ളയില്‍, ചെലവൂര്‍, മുണ്ടിക്കല്‍താഴം, വിരുപ്പില്‍, മൂഴിക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ പരിശോധിച്ച് അനര്‍ഹമായി കൈവശം വെച്ച അറുപതിലധികം മുന്‍ഗണനാ കാര്‍ഡുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു.  ഇനിയും അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ എത്രയും പെട്ടെന്ന് കാര്‍ഡുകള്‍ സിവില്‍ സ്റ്റേഷനിലെ സിറ്റി റേഷനിംഗ് (നോര്‍ത്ത്) ആഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം.  അല്ലാത്തപക്ഷം പിഴയും, അനര്‍ഹമായി കൈപ്പറ്റിയ ധാന്യങ്ങളുടെ പൊതുവിപണിയിലെ വിലയും ഈടാക്കി കാര്‍ഡ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.  ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള റെയ്ഡ് വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു.

date