Skip to main content

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ മഴക്കാലപൂര്‍വ്വ പരിശോധന

എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളും (ഇഐബി - എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസുകള്‍) പരിശോധനയ്ക്കായി മെയ് 25 ന് രാവിലെ എട്ട് മണിക്ക് ചേവായൂര്‍ ഗ്രൗണ്ടില്‍ ഹാജരാക്കണമെന്നും സര്‍വ്വീസിന് യോഗ്യമാണെന്ന സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്നും  കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ ശശികുമാര്‍ അറിയിച്ചു. വാഹനങ്ങളുടെ മെക്കാനിക്കല്‍ പരിശോധന, ജി.പി.എസ് ടാഗിങ്ങ്, സ്പീഡ് ഗവര്‍ണറുടെ പ്രവര്‍ത്തനക്ഷമത, ടയറുകള്‍, ലൈറ്റുകള്‍, വൈപ്പര്‍, ബ്ലേഡുകള്‍, എമര്‍ജന്‍സി ഡോറുകള്‍, ഡോര്‍ ഹാന്‍സിലുകള്‍, കര്‍ട്ടനുകള്‍, സീറ്റുകള്‍, പഠനസാമഗ്രികള്‍ സൂക്ഷിക്കാനുളള സൗകര്യങ്ങള്‍ മുതലായവ പരിശോധനയ്ക്ക് വിധേയമാക്കും. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ഇ.ഐ.ബി ഇതര വാഹനങ്ങള്‍ മെയ് 29 ന് രാവിലെ എട്ട് മണിക്ക് ചേവായൂര്‍ ഗ്രൗണ്ടില്‍ പരിശോധനയക്കായി ഹാജരാക്കണം. വാഹനങ്ങള്‍ ON SCHOOL DUTY എന്ന ബോര്‍ഡ് വ്യക്തമായി പ്രദര്‍ശിപ്പിച്ച് മാത്രമേ സര്‍വ്വീസ് നടത്താന്‍ പാടുളളൂ. സ്‌കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനോടൊപ്പം തന്നെ സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഏകദിന അവബോധ ക്ളാസ്.  സംഘടിപ്പിക്കുമെന്ന് ആര്‍.ടി ഒ അറിയിച്ചു. കോഴിക്കോട് ആര്‍.ടി.ഓഫീസിന്റെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകളുടെ (ഇ.ഐ.ബി) ഡ്രൈവര്‍മാരും മെയ് 29 ന് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍, ചേവായൂരില്‍ രാവിലെ 9.30 ന് ഒറിജിലന്‍ ലൈസന്‍സുമായി ബോധവത്കരണ ക്ലാസ്സില്‍ പങ്കെടുക്കണം. ക്ലാസില്‍ പങ്കെടുക്കുന്ന ഡ്രൈവര്‍മാരെ തന്നെ സ്‌കൂള്‍ വാഹനങ്ങളില്‍ നിയോഗിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതരും ട്രാഫിക്ക് നോഡല്‍ ഓഫീസറുടെ ഉറപ്പ് വരുത്തണം.

date