Skip to main content

ജൈവവൈവിധ്യ ദിനാഘോഷം:  ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പറശ്ശിനികടവ് കോടല്ലൂര്‍ ഹരിതഗ്രാമത്തില്‍ ജൈവവൈവിധ്യ പരിപാലകനായ ഭാര്‍ഗ്ഗവന്‍ പറശ്ശിനികടവിന്റെ പുരയിടത്തില്‍ വിത്തുകാവലാളോടൊപ്പം ഒരു ദിനം എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മുപ്പത് വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. നമ്മുടെ ജൈവവൈവിധ്യം, നമ്മുടെ ഭക്ഷണം, നമ്മുടെ ആരോഗ്യം എന്നതായിരുന്നു ഏകദിന ക്യാമ്പിന്റെ മുഖ്യ വിഷയം.
ഡോ. പി ശ്രീജ അധ്യക്ഷത വഹിച്ചു. ഭാര്‍ഗ്ഗവന്‍ പറശ്ശിനിക്കടവ് തന്റെ ജൈവവൈവിധ്യ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. ആന്തൂര്‍ നഗരസഭ ജൈവവൈവിധ്യ പരിപാലനസമിതി അംഗങ്ങളായ കെ പി  ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കെ വി ജാനകി ടീച്ചര്‍, മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ കുമാര്‍, ജൈവവൈവിധ്യ ജില്ലാ കോര്‍ഡിനേറ്റര്‍ എം ടി സനേഷ്, പ്രൊജക്ട് ഫെല്ലോ പ്രസീദ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

 

date