Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഹിളാ ശിക്ഷൺ കേന്ദ്രത്തിൽ ഫുൾടൈം റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്. എസ്.സി/ എസ്.ടി, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മുൻഗണന. ഫുൾടൈം റസിഡൻഷ്യൽ ടീച്ചർ: വിദ്യാഭ്യാസ യോഗ്യത - ബിരുദം, ബി.എഡ്.  ഹോണറേറിയം പ്രതിമാസം 11000 രൂപ.  അഡീഷണൽ ടീച്ചർ - വിദ്യാഭ്യാസ യോഗ്യത - ബിരുദം.  ഹോണറേറിയം പ്രതിമാസം 9000 രൂപ. പ്രായം രണ്ടു തസ്തികകൾക്കും 25നും 40നും ഇടയ്ക്ക്.  ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ഒറിജിനൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി മേയ് 30ന് മഹിള സമഖ്യയുടെ കണ്ണൂർ ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം.
പി.എൻ.എക്സ്. 1494/19

date