Skip to main content

ഗസ്റ്റ് അധ്യാപക നിയമനം  

മൊകേരി ഗവൺമെൻറ് കോളേജിൽ കൊമേഴ്സ്, ഹിന്ദി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനത്തോടെയുള്ള ബിരുദാനന്തരബിരുദം,  നെറ്റ്/ പി എച്ച് ഡി യോഗ്യതയുള്ള കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടവർക്ക് നിയമനത്തിനായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ 50 ശതമാനം മാർക്ക് ഉള്ള ബിരുദാനന്തരബിരുദധാരികളെയും റിട്ടയർ കോളേജ് അധ്യാപകരെയും പരിഗണിക്കും. നെറ്റ് പാസായ ഉദ്യോഗാർഥികൾക്ക് ദിവസം 1750 രൂപ നിരക്കിലും അല്ലാത്തവർക്ക് 1600 രൂപ നിരക്കിലും വേതനം നൽകും.  താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28 രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ 0496 2587215

date