Skip to main content

ഡോക്ടര്‍ അഭിമുഖം

 

ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലെ ഉത്തര മേഖലയില്‍പ്പെടുന്ന കോഴിക്കോട്,പാലക്കാട്,കണ്ണൂര്‍,മലപ്പുറം ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രി,ഡിസ്‌പെന്‍സറികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനത്തിനായി ജൂണ്‍ 19 ന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെ ഡോക്ടര്‍മാരുടെ അഭിമുഖം നടത്തും. കോഴിക്കോട് മാങ്കാവിലുളള ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് ഉത്തരമ മേഖല ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിലാണ് ഇന്റര്‍വ്യൂ. താല്‍പര്യമുളളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് എത്തണം. തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 55,285 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമനം കിട്ടിയ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുകയാണെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനം അവസാനിപ്പിക്കും. തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കെ.എസ്.ആറിലെ അപ്പന്‍ഡിക്‌സ് 1 പ്രകാരമുളള കരാര്‍ ഒപ്പിട്ട് സമര്‍പ്പിക്കണം. അന്നേ ദിവസം അവധിയാവുകയാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം അഭിമുഖം നടത്തുമെന്ന് ഉത്തര മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2322339.

 

 

date